ചാത്തന്നൂർ: പാരിപ്പള്ളി അമൃത സംസ്‌കൃത ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശ ദിന സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് വിഷയാവതരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ കെ.ജി. രജിത, ഹെഡ്മിസ്ട്രസ് എസ്.ജെ. ഗിരിജ കുമാരി, പി.എസ്. ലക്ഷ്മി, പി.എസ്. ഗായത്രി, കേഡറ്റ് ലാല ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് എസ്.പി.സി കേഡറ്റുകൾ നിർമ്മിച്ച ക്ലീനിംഗ്‌ ലോഷന്റെ വിതരണോദ്ഘാടനം അഡ്വ. കെ.പി. സജിനാഥ്‌ നിർവഹിച്ചു. സി.പി.ഒ എ. സുഭാഷ് ബാബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പി.എം. ഹരീഷ് എന്നിവർ നേതൃത്വം നൽകി.