കൊല്ലം: തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് എറിഞ്ഞുതകർത്ത് ഉദ്യോഗസ്ഥരെ അസഭ്യംവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിൽ ഉൾപ്പെട്ടയാളും ഒപ്പമുണ്ടായിരുന്ന മൂന്നുപേരും പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് ഫിഷർമെൻ കോളനിയിൽ സൂരജ്‌സുരേഷ് (18), സുഹൃത്തുക്കളായ തിരുവനന്തപുരം പുന്നക്കാ മുകളിൽ ക്ലിന്റൻ (21), കുണ്ടറചെറുമൂട് പുത്തൻവിള വീട്ടിൽ സന്ദീപ് (27), കേരളപുരം ശ്രുതിലയത്തിൽ ശ്രാവൺ (24) എന്നിവരാണ്‌ പിടിയിലായത്.