person-1
ചാമക്കട ഫയർ സ്റ്റേഷൻ ഓഫീസ് വളപ്പിൽ അലഞ്ഞുതിരിഞ്ഞ് നടന്നയാളെ സേനാംഗങ്ങൾ കൂട്ടിക്കൊണ്ടു വന്നപ്പോൾ

കൊല്ലം: ചാമക്കട ഫയർ സ്റ്റേഷൻ ഓഫീസ് വളപ്പിൽ അലഞ്ഞുതിരിഞ്ഞ് നടന്നയാളെ തിരുവനന്തപുരം മെഡി. ആശുപത്രിയിൽ എത്തിച്ചു.

സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്യസംസ്ഥാന തൊഴിലാളിയും 50 വയസിനു മുകളിലുള്ളതുമായ ഇയാളെ ആശുപത്രിയിലാക്കിയത്. ജീവകാരുണ്യ പ്രവർത്തകനും സിവിൽ ഡിഫെൻസ് വോളണ്ടിയറുമായ ശക്തികുളങ്ങര സ്വദേശി ഗണേഷ്, ജോസഫ് ആഗസ്റ്റിൻ, അനിൽ എന്നിവരും ശാസ്തംകോട്ട ഫയർ സ്റ്റേഷനിലെ മനോജ്‌, ചാമക്കട യൂണിറ്റിലെ മറ്റു അംഗങ്ങളും ചേർന്ന് കുളിപ്പിച്ച് പുതു വസ്ത്രങ്ങൾ അണിയിച്ച് ഭക്ഷണം നൽകിയ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.