senior-citizen
സീനിയർ സിറ്റിസൺ കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: സീനിയർ സിറ്റിസൺ കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം ലാലാജി ഗ്രന്ഥശാലാ ഹാളിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ. വത്സകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം രാജേന്ദ്രൻ, ഹസൻ തൊടിയൂർ എന്നിവർ സംസാരിച്ചു. വി. സദാനന്ദൻ സ്വാഗതവും കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. കെ. വത്സകുമാർ പ്രസിഡന്റും കെ. രവീന്ദ്രൻ സെക്രട്ടറിയുമായി പുതിയ താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.