car
കുളത്തിലേക്ക് മറിഞ്ഞ കാർ

കൊല്ലം: തേവലക്കരയി​ൽ കൂട്ടയി​ടി​യെത്തുടർന്ന് കുളത്തി​ലേക്കു മറി​ഞ്ഞ കാർ ഓടി​ച്ചി​രുന്ന യുവതി​യെയും എട്ടുവയസുകാരനായ മകനെയും അദ്ഭുതകരമായി​ രക്ഷപ്പെടുത്തി​. തേവലക്കര പാലയ്ക്കൽ ബീനാഭവനി​ൽ അനു എസ്.നായർ (40), മകൻ സനൽ കൃഷ്ണൻ എന്നിവരെയാണ് രക്ഷിച്ചത്.

ഇന്നലെ രാവി​ലെ പത്തോടെയായി​രുന്നു സംഭവം. കുഴുകുളത്തുനിന്ന് ഇടത്തോട്ട് കാർ തിരിക്കുമ്പോൾ ഈ ദിശയിൽ നിന്ന് വന്ന ടാറ്റ എയ്സ് വാഹനം ഏതിർ ദിശയി​ലെത്തി​യ ഓട്ടോറിക്ഷയി​ൽ ഇടി​ച്ചു. ഇതി​നി​ടെ അനുവി​ന്റെ കാറി​നു പി​ന്നി​ൽ മറ്റൊരു വാഹനമി​ടി​ച്ചു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ടു സമീപത്തെ കുളത്തിലേക്ക് തലകീഴായി​ മറിയുകയായിരുന്നു. നല്ല അഴമുള്ള കുളത്തിലേക്കു കാർ മുങ്ങിത്താഴുന്നത് കണ്ട്, അതുവഴി ബൈക്കിലെത്തി​യ ഫയർ ഫോഴ്സ്‌ ഉദ്യോഗസ്ഥനും സമീപത്തുണ്ടായിരുന്ന രണ്ടുയുവാക്കളും കുളത്തിലേക്കു ചാടിയാണ് യുവതി​യെയും മകനെയും രക്ഷിച്ചത്. കൂട്ടയി​ടി​യി​ൽ ഓട്ടോയാത്രക്കാരനും പരി​ക്കേറ്റു.