പുത്തൂർ: കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ അഭിമുഖ്യത്തിൽ ചെറുപൊയ്ക സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ ആരംഭിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമാലാൽ, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി ബി. മലയിൽ, ചെറുപൊയ്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപിനാഥൻപിള്ള, സപ്ലൈകോ തിരുവനന്തപുരം മേഖലാ മാനേജർ വി. ജയപ്രകാശ്, വാർഡ് മെമ്പർ ബൈജു ചെറുപൊയ്ക, ശിവശങ്കരൻ നായർ, പുത്തൂർ സനൽ, സന്തോഷ് ചിറ്റേടം, ജില്ലാ സപ്ലൈസ് ഓഫീസർ ഗാനാദേവി, രമണൻ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.