കൊട്ടാരക്കര: വെണ്ടാർ പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജവാൻമാർക്ക് ആദരം അർപ്പിച്ചു. മെഴുകുതിരി തെളിച്ചും ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പങ്ങളർപ്പിച്ചുമായിരുന്നു ചടങ്ങുകൾ. ലൈബ്രറി ഭാരവാഹികളായ സി.കെ. നാരായണൻ, കെ. ആനന്ദൻ, ആർ. വാസുദേവൻ പിള്ള, പ്രസേനൻ നായർ, അംബിക, ബിന്ദു എന്നിവർ നേതൃത്വം നൽകി.