paravoor
നെടുങ്ങോലം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്ടോപ്പുകൾ ജി.എസ്. ജയലാൽ എം.എൽ.എ സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയകുമാറിന് കൈമാറുന്നു

പരവൂർ : നെടുങ്ങോലം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്ടോപ്പുകൾ ജി.എസ്. ജയലാൽ എം.എൽ.എ സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയകുമാറിന് കൈമാറി. പി.ടി.എ പ്രസിഡന്റ് പ്രകാശ് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ വൈസ് പ്രിൻസിപ്പൽ സൂസൻ വർഗീസ് നന്ദി പറഞ്ഞു. ചടങ്ങിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻപിള്ള, കൊല്ലം ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശകുന്തള, ഗ്രാമ പഞ്ചായത്തംഗം രാഗിണി, സ്കൂൾ വികസന സമിതി ചെയർമാൻ പ്രേമചന്ദ്രനാശാൻ, വൈസ് ചെയർമാൻ ശ്രീധരൻ, സ്റ്റാഫ് സെക്രട്ടറിമാരായ പ്രകാശ്, സിന്ധു എന്നിവരും പങ്കെടുത്തു.