കൊല്ലം: കുണ്ടറ കുമ്പളം വലിയവിള ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സെന്റ് ജോസഫ് ഹോംസിന്റെ 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ വീടിന്റെ കല്ലിടീൽ ചടങ്ങും ഗാന്ധി പ്രതിമ അനാച്ഛാദനവും 15ന് നടക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ കല്ലിടീൽ ചടങ്ങും പ്രതിമ അനാച്ഛാദനവും പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കും. വലിയവിള ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ജോസഫ് ഡി. ഫെർണാണ്ടസ്, സെക്രട്ടറി സ്മിതാ രാജൻ, ഫാ. പി.ജി. ജോൺസ് പൊയ്കയിൽ, പേരയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ഫാ. ജോസ് സെബാസ്റ്റ്യൻ, ഫാ. ബഞ്ചമിൻ പള്ളിയാടിൽ, ഫാ. സോളു കോശി രാജു, വാർഡ് മെമ്പർ രമേശ് കുമാർ എന്നിവർ പങ്കെടുക്കും. പേരയം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽപ്പെടുന്ന നെല്ലിവിള തെക്കതിൽ വിജയകുമാർ - ലീമ ദമ്പതികൾക്കായാണ് വീട് നിർമ്മിക്കുന്നത്. വരുന്ന ജൂലായ് 15ന് നിർമ്മാണം പൂർത്തിയാക്കി ഭവനത്തിന്റെ താക്കോൽ കൈമാറും. കുമ്പളം സെന്റ് ജോസഫ് അക്കാഡമി അങ്കണത്തിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്.