കൊല്ലം : നിരവധി അന്തർദേശീയ, ദേശീയ കായിക താരങ്ങളെ വാർത്തെടുത്ത സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കൊല്ലം പരിശീലന കേന്ദ്രത്തിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. ഫുട്ബാൾ (ഡേ ബോർഡിംഗ്) ആൺകുട്ടികൾ മാത്രം, പ്രായപരിധി: 12-14 വയസ്, അത്‌ലറ്റിക്‌സ് (12-14 വയസ്, ആൺകുട്ടികളും പെൺകുട്ടികളും). ഹോക്കി, കബഡി എന്നീ ഇനങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ദേശീയ, സംസ്ഥാന, ജില്ലാ തല മത്സരങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്ക് മുൻഗണന. താല്പര്യമുള്ളവർ ജനന തീയതി, ആധാർ കാർഡ്, കായികനേട്ടങ്ങൾ (ഉണ്ടെങ്കിൽ) എന്നിവയുടെ സർട്ടിഫിക്കറ്റുകൾ (ഒറിജിനലും പകർപ്പും), പാസ്പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ് മുതലായവ സഹിതം 17, 18 തീയതികളിൽ രാവിലെ 8ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലുള്ള സായ് പരിശീലനകേന്ദ്രത്തിൽ എത്തണം. ഫോൺ 0474 -2741659 (ഓഫീസ്), 9446334829, 9947570342 ( അത്‍ലറ്റിക്സ് ,ഹോക്കി), 8281639024 (കബഡി), 8921879509 (ഫുട്ബാൾ ).