kavya-
കാവ്യകൗമുദി സാഹിത്യസമിതി കേരളയുടെ 97-ാ മത് പ്രതിമാസ പരിപാടി കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജ് ബോട്ടണി വിഭാഗം അസി.പ്രൊഫ.ഡോ. ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കാവ്യകൗമുദി സാഹിത്യസമിതി കേരളയുടെ 97-ാമത് പ്രതിമാസ പരിപാടി കൊല്ലം പബ്‌ളിക് ലൈബ്രറി സാവിത്രി ഹാളിൽ കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജ് ബോട്ടണി വിഭാഗം അസി.പ്രൊഫ.ഡോ. ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ചവറ തുളസി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ, ബോബൻ നല്ലില, ജഗൻ മോഹൻ, ജി.കെ.പനക്കുളങ്ങര, മുട്ടറ ബി.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഇത്തിക്കോടൻ യേശുദാസിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പുഷ്പരാജൻ, സി.മാത്യു,ജയനി മോഹൻ,ധന്യ തോന്നല്ലൂർ, പ്രമോദ് കുഴിമതിക്കാട്, എം.കെ.കരിക്കോട്, എം.എസ്.അജേഷ്, ജയപ്രകാശ് വടശ്ശേരിക്കര, കുരീപ്പുഴ രാജേന്ദ്രൻ, എസ്. ശ്രീകുമാരി തുടങ്ങി 50 ൽ അധികം കവികൾ കാവ്യാലാപനം നടത്തി. മുട്ടറ ബി. കൃഷ്ണൻകുട്ടി സ്വാഗതവും ലിജുദാസ് കൊട്ടാരക്കര നന്ദിയും പറഞ്ഞു.