photo
ക്ലാപ്പന വൈലോപ്പിള്ളി സ്മാരക കുട്ടികളുടെ ലൈബ്രറിയുടെയും തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ഊർജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ക്ലാപ്പന വൈലോപ്പിള്ളി സ്മാരക കുട്ടികളുടെ ലൈബ്രറിയുടെയും തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഗോ ഇലക്ട്രിക്' കാമ്പയിൻ സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസും 'ഒമിക്രോൺ,​ കാരണവും കരുതലും' എന്ന വിഷയവുമായി ബന്ധപ്പെട്ട സെമിനാറും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ ഉദ്ഘാടനം ചെയ്തു. ഡോ: ബ്രൈറ്റ്, സന്തോഷ് ബാബു എന്നിവർ വിഷയാവതരണം നടത്തി. തോട്ടപ്പള്ളി കോസ്റ്റൽ എൻജിനിയറിംഗ് അസിസ്റ്റന്റ് ഡയറക്ടർ ഡി. ജയപ്രകാശ് മോഡറേറ്ററായിരുന്നു. ആഗോള താപനം മൂലമുണ്ടായ ജീവിത മാറ്റങ്ങളും പകർച്ച വ്യാധികളും എന്ന വിഷയത്തെ കുറിച്ച് ചർച്ച നടത്തി. വായനശാല സെക്രട്ടറി വി.ആർ. മനുരാജ്,​ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. പ്രസന്ന, കെ. മുരളീധരൻ, ലൈബ്രറി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സജീഷ് എന്നിവർ പ്രസംഗിച്ചു.