കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വനിതാ കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസിലിംഗ് ക്യാമ്പ് സമാപിച്ചു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.രാജീവ്കുഞ്ഞുകൃഷ്ണൻ നന്ദി പറഞ്ഞു.