കൊല്ലം: ചിത്രകാരൻ ആർ.സി. പ്രകാശിന്റെ സോളോ ചിത്ര പ്രദർശനം ' ഈക്ഷ " 15 മുതൽ 21 വരെ ആശ്രാമം 8 പോയിന്റ് ആർട്ട് കഫെയിൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ന് വൈകിട്ട് 5ന് ചിത്രകാരി സജിത ആർ. ശങ്കർ ഉദ്‌ഘാടനം ചെയ്യും. സമീപകാലത്ത് പൂർത്തിയാക്കിയ 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചിത്രകാരൻമാരായ ജയപ്രകാശ് പഴയിടം, ബിനു കൊട്ടാരക്കര. ആർ.സി. പ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.