mayyanad-
മയ്യനാട് എൽ.ആർ.സിയിൽ സംഘടിപ്പിച്ച വായന മത്സരം

മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ യു.പിതല വായനാ മത്സരം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ നിർദേശിച്ച പുസ്തകളുടെയും പൊതുവിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ ഗ്രന്ഥശാലയിലെ ബാലവേദി കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ സുബ്‌ഹാന ഫാത്തിമ, സമീർ സുധീർ, ആർ. അനാമിക എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി താലൂക് തല മത്സരത്തിന് യോഗ്യത നേടി. എൽ.ആർ.സി ലൈബ്രറി ബാലവേദി കൺവീനർ കെ. വത്സല, ജോ. സെക്രട്ടറി വി. സിന്ധു, സെക്രട്ടറി എസ്. സുബിൻ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. പ്രസിഡന്റ് കെ. ഷാജി ബാബു, വൈസ് പ്രസിഡന്റ് രാജു കരുണാകരൻ, ഭരണസമിതി അംഗം ദിലീപ് കുമാർ, ചന്ദ്രൻ എന്നിവർ പങ്കെടുത്തു.