കൊല്ലം: മനയിൽക്കുളങ്ങര ഗവ. വനിത ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. സൗജന്യ പഠനവും 100 ശതമാനം പ്ലേസ്‌മെന്റും ഓൺ ജോബ് ട്രെയിനിംഗും നൽകുന്ന സ്ഥാപനത്തിൽ പ്രവേശനം നേടാൻ 30ന് വൈകിട്ട് 3ന് മുൻപ് നേരിട്ടെത്തി അപേക്ഷ നൽകാം. ഫോൺ: 9446404136, 0474 2793714, 9446202760.