 
കൊല്ലം: രാജീവ് ഗാന്ധി സംയോജിത കയർ വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇ- റാട്ട് സ്ഥാപിക്കൽ ഉദ്ഘാടനം കോൺഗ്രസ് നേതാവ് ഇരവിപുരം സജീവൻ നിർവഹിച്ചു.
സംഘം വൈസ് പ്രസിഡന്റ് പ്രഹ്ലാദൻ പുളിവിളയിൽ അദ്ധ്യക്ഷത വഹിച്ചു. പരവൂർ കയർ ഇൻസ്പെക്ടർ സന്തോഷ്, കയർ ഫീൽഡ് അസിസ്റ്റന്റ് രാജേഷ് എന്നിവർ സംസാരിച്ചു. കയർപിരി തൊഴിലാളികളായ പ്രസന്ന ബാബു സ്വാഗതവും ലതിക കാരംകോട് നന്ദിയും പറഞ്ഞു. തൊഴിലാളികളായ അനിൽകുമാർ, ബാബു, സുശീല, സരോജാക്ഷി തുടങ്ങിയവർ പങ്കെടുത്തു.