bjp
കാശി വിശ്വനാഥ ക്ഷേത്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പരിപാടിയുടെ തത്സമയസംപ്രേഷണം ഒാച്ചിറയിൻ നടന്നപ്പോൾ

ഓച്ചിറ: കാശി വിശ്വനാഥ ക്ഷേത്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പരിപാടിയുടെ തത്സമയസംപ്രേഷണം ബി.ജെ.പി ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കാശി നഗരത്തിന്റെ 800 കോടി രൂപയുടെ വികസനം നടത്തിയതുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു.
ഇതിന്റെ ഭാഗമായാണ് ദിവ്യകാശി - ഭവ്യ കാശി എന്ന പരിപാടി ഓച്ചിറ ക്ഷേത്ര മൈതാനിയിൽ നടന്നത്. ബി.ജെ.പി ദക്ഷിണ മേഖലാ വൈസ് പ്രസിഡന്റ്‌ മാലുമേൽ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഓച്ചിറ മണ്ഡലം പ്രസിഡന്റ്‌ ശരത് കുമാർ അദ്ധ്യക്ഷത വഹിച്ചു.സുനിൽ സാഫല്യം, സജി മണ്ണാരേത്ത് തുടങ്ങിയവർ സംസാരിച്ചു.