road-
പ്രാധാനമന്ത്രി സഡക്ക് യോജന പ്രകാരം നിർമ്മാണം പൂർത്തീകരിച്ച നെടുമ്പാറ- മാമ്പഴത്തറ റോഡ് സന്ദർശനത്തിനെത്തിയ സംഘം

തെന്മല: പ്രാധാനമന്ത്രി സഡക്ക് യോജന പ്രകാരം നിർമ്മാണം പൂർത്തീകരിച്ച നെടുമ്പാറ- മാമ്പഴത്തറ റോഡ് സന്ദർശിച്ച് അമ്പതംഗ സംഘം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് യാത്രാസംഘത്തിൽ ഉണ്ടായിരുന്നത്.

അഞ്ചൽ ബ്ലോക്കിൽ ഉൾപ്പെട്ട ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിനു 10 കിലോമീറ്റർ ദൂരമുണ്ട്. ജില്ലയിൽ ഈ പദ്ധതിപ്രകാരം നിർമ്മിച്ച ഏറ്റവും വലിയ റോഡാണിത്. രാവിലെ 10 മണിക്ക് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് 2 മണിക്ക് മാമ്പഴതറയിൽ സമാപിച്ചു. പി. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് മുൻ അംഗം എ.ടി. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് മാമൂട്, ഇടമൺ റെജി, ജി. വിജയകുമാർ, എ. മുഹമ്മദ്ഖാൻ, വി. അശോകൻ, കെ. രാജപ്പൻ, വി. ജയദേവൻ, സൗമി മട്ടനൂർ എന്നിവർ സംസാരിച്ചു.