പോരുവഴി : കോൺഗ്രസ് ഭവനിൽ ചേർന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ശൂരനാട് വടക്ക് മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ശൂരനാട് വാസു അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി, ഡി.സി.സി മെമ്പർ സി.കെ. പൊടിയൻ, അസോസിയേഷൻ നേതാക്കളായ ശങ്കരപിള്ള, മാത്യു വട്ടവിള, സോമനാഥൻ പിള്ള, രാജു, സോമനാഥൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യർത്ഥികളെ ജില്ലാ സെക്രട്ടറി മുഹമ്മദ് കുഞ്ഞ് ഉപഹാരം നൽകി അനുമോദിച്ചു. ഭാരവാഹികളായി ശൂരനാട് വാസു (പ്രസിഡന്റ് ), മാത്യു വട്ടവിള (സെക്രട്ടറി), ടി.കെ. ശൂരനാട് (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.