പുനലൂർ: തമിഴ്നാട് സ്വദേശിനിയായ വൃദ്ധയെ കരുനാഗപ്പള്ളിയിലെ അമ്മ വീട് ഏറ്റെടുത്തു. സി.ആർ. മഹേഷ് എം.എൽ.എയുടെ ഓഫീസിൽ നിന്നുളള അറിയിപ്പിനെ തുടർന്നാണ് വൃദ്ധയ്ക്ക് സംരക്ഷണമൊരുക്കിയത്. പണ്ഡിറ്റ് നെഹ്റു പാലിയേറ്റീവ് കെയർ സെക്രട്ടറി നിസാറും കരുനാഗപ്പള്ളി പൊലീസും ചേർന്ന് അമ്മ വീട് പ്രസിഡന്റും ഇടമൺ ഗുരുകുലം അഭയ കേന്ദ്രം ഡയറക്ടറുമായ ഇടമൺ റെജിക്കും പി.ആർ.ഒ വിളയിൽ അനിയനും വയോധികയെ കൈമാറി.