
ശാസ്താംകോട്ട: ശാസ്താംകോട്ട ഡി.ബി. കോളേജ് റിട്ട. പ്രൊഫസർ മനക്കര പടന്നയിൽ പി. ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രമുഖ സംസ്‌കൃത പണ്ഡിതയും ശാസ്താംകോട്ട ഡി.ബി. കോളേജ് റിട്ട. പ്രൊഫസറുമായ ജി. ചന്ദ്രലേഖ (73) നിര്യാതയായി. എഴുകോൺ ഇടയ്ക്കിടം പനവിള വടക്കതിൽ കുടുംബാംഗമാണ്. മക്കൾ: പ്രീത (അദ്ധ്യാപിക, തൃശൂർ വാടാനപ്പള്ളി ജി.എച്ച്.എസ്.എസ്), പ്രദീപ് (സർവീസ് എൻജിനീയർ, എയർ ഇന്ത്യ), പ്രവീൺ (ക്രീയേറ്റീവ് ആർട്ടിസ്റ്റ് എൻജിനീയർ ലേയ്സ് മീഡിയ). മരുമക്കൾ: എച്ച്. ഷിജി (തഴവ ബി.ജെ.എസ്.എം മഠത്തിൽ എച്ച്.എസ്.എസ് അദ്ധ്യാപകൻ ), രൂപവതി (സൗത്ത് ഇന്ത്യൻ ബാങ്ക്, തേവലക്കര), മാതു (ബെല്ലസാ ബ്യൂട്ടി കാസ, ശാസ്താംകോട്ട). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.