udkadanam
വെളിനല്ലൂർ പഞ്ചായത്തിലെ ബയോ കമ്പോസ്റ്റ് ബിൻ പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ നിർവഹിക്കുന്നു

ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡിൽ ശുചിത്വഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി നൂറു കുടുംബങ്ങൾക്ക് ബയോ കമ്പോസ്റ്റ് ബിൻ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്ലാൻ ഫണ്ട്‌, ശുചിത്വ മിഷൻ, ഗുണഭോക്തൃ വിഹിതം എന്നിവ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയാണ്. മുളയറച്ചാൽ ഗാമോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ. ഡാനിയൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. അൻസർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജയന്തി ദേവി,​ ജില്ലാ പഞ്ചായത്ത്‌ അംഗം എസ്‌. ഷൈൻ കുമാർ,​ പഞ്ചായത്ത്‌ അംഗങ്ങളായ ജ്യോതി ദാസ്, ഡി. രമേശ്‌, വി.ഇ.ഒ ബിന്ദു എന്നിവർ സംസാരിച്ചു.