 
മയ്യനാട്: മയ്യനാട് ഗ്രാമപഞ്ചായത്തിലെ 'ജലജീവൻ മിഷൻ' സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മയ്യനാട് വലിയവിള സുനാമി പുനരധിവാസ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ നിർവഹിച്ചു. മയ്യനാട് പഞ്ചായത്തംഗം ആർ.എസ്. അബിൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, ജലജീവൻ മിഷൻ കോ- ഓർഡിനേറ്റർ ഷുഹൈബ്, സ്നേഹലത, ഷീബ ദേവദാസ്, അഖിൽ,വൈശാഖ് എന്നിവർ സംസാരിച്ചു. മയ്യനാട് വെസ്റ്റ് പതിനാറാം വാർഡിലെ 465 വീടുകളിൽ പദ്ധതിയിലൂടെ കുടിവെള്ളം എത്തിച്ചു. സുനാമി കോളനിയിലെ 140 വീടുകളിലും കുടിവെള്ളം ലഭ്യമായി. കേരളത്തിൽ ആദ്യമായാണ് സുനാമി പുനരധിവാസ കേന്ദ്രത്തിൽ ജലജീവൻ മിഷൻ നടപ്പാക്കുന്നത്. പഞ്ചായത്തിൽ 3000ത്തോളം വീടുകളിൽ ഇതുവരെ കണക്ഷൻ ലഭിച്ചു.