കൊല്ലം : സ്വാതന്ത്യ്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായിരുന്നു കർഷകസമരമെന്നും സമരത്തിന്റെ വിജയം കേന്ദ്ര സർക്കാറിനുള്ള താക്കീതാണെന്നും ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ പറഞ്ഞു. ഐക്യ കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. അജിത്ത് കുമാർ, കെ.ജി.വിജയദേവൻ പിള്ള, ആർ. സുനിൽ, തുളസീധരൻ പിള്ള, രാജശേഖരൻ ഉണ്ണിത്താൻ, ഞാറയ്ക്കൽ സുനിൽ, സി. മഹേശ്വരൻ പിള്ള, സി.പി. വിക്രമൻ നായർ, കെ. ജി. ഗിരീഷ്, വിജയൻ പിള്ള, ചവറ ഉണ്ണി, സധു പള്ളിത്തോട്ടം, അബ്ദുൽ ലത്തീഫ്, മുരളീധരൻ നായർ, ആശ്രാമംഉണ്ണി, ഓമനക്കുട്ടൻ പിള്ള, മോഹൻ ഗോപി, അജിത എന്നിവർ സംസാരിച്ചു.