 
കുന്നിക്കോട് : വിളക്കുടി ഗ്രാമ പഞ്ചായത്തിൽ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. ശാസ്ത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ വെച്ച് കുന്നിക്കോട് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സി.പി.എം കുന്നിക്കോട് ഏരിയാ സെക്രട്ടറി എസ്. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. ബി. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ആർ. രാജഗോപാലൻ നായർ, സി. സജീവൻ, എം. റഹീംകുട്ടി, വി.ജെ. റിയാസ്, റോയി, അജിമോഹൻ, അജികുമാർ, പാലയ്ക്കൽ വിജയകുമാർ, ജോസ് ഏറത്ത് തുടങ്ങിയവർ സംസാരിച്ചു.