v

കുന്നിക്കോട് : ക്രിസ്മസ് - പുതുവത്സരം പ്രമാണിച്ച് പത്തനാപുരം താലൂക്ക് പരിധിയിൽ എക്സൈസ് റെയ്ഡും രാത്രികാല പട്രോളിംഗും ശക്തമാക്കുന്നു. ഈ മാസം എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിൽ പൊലീസ്, വനം വകുപ്പ്, ആർ.പി.എഫ്., റവന്യൂ എന്നിവരുമായി ചേർന്ന് സംയുക്തമായി പരിശോധന നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്കുതല കൺട്രോൾ റൂം പത്തനാപുരം ടൗണിലും സ്ട്രൈകിംഗ് ഫോഴ്സ് കുന്നിക്കോട്ടും പ്രവർത്തിക്കുന്നുണ്ട്. അതിർത്തി മേഖലയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബോർഡർ പട്രോളിംഗ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. മദ്യം, ലഹരിവസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് വിളിച്ച് അറിയിക്കാം.

എക്സൈസ് റേഞ്ച് ഓഫീസ്, പത്തനാപുരം
0475-2321560, 9400069461

എക്സൈസ് സർക്കിൾ ഓഫീസ്, പത്തനാപുരം
0475-2354699, 9400068953

എക്സൈസ് ഡിവിഷൻ ഓഫീസ്, കൊല്ലം
0474-2745648