കൊട്ടാരക്കര: അശാസ്ത്രീയ പാർക്കിംഗിനെതിരെയും ടൗണിൽ മതിയായ പാർക്കിംഗ് സൗകര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ വ്യാപാരി സംഘടനകൾ കൊട്ടാരക്കര നഗരസഭാ ഓഫീസിനു മുന്നിൽ നടത്താനിരുന്ന ധർണ മന്ത്രി കെ.എൻ. ബാലഗോപാലും നഗരസഭാ ചെയർമാൻ എ. ഷാജുവും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഗ്രാഫിക് അവലോകന യോഗത്തിലാണ് പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കാമെന്ന് വ്യാപാരി വ്യവസായ ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്ക് ഉറപ്പു നൽകിയത്. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സി.എസ്. മോഹൻദാസ് (പ്രീയങ്ക), കല്യാണി സന്തോഷ് എന്നിവരാണ് ധ‌ർണ മാറ്റിവച്ച വിവരം അറിയിച്ചത്.