 
ഓച്ചിറ: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ ആരംഭിച്ച ഹോക്കി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം. എൽ.എ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി അനുവദിച്ച നോട്ടുബുക്കുകളുടെ വിതരണം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിയ്ക്കൽ, ഗ്രാമ പഞ്ചായത്തംഗം സുശീലാമ്മ, ജി. അജിത്കുമാർ, പ്രഥമാദ്ധ്യാപിക എൽ. ശ്രീലേഖ, ഹോക്കി ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.ജെ. മനോജ്, ഹോക്കി മാസ്റ്റേഴ്സ് ചെയർമാൻ ഇന്നസെന്റ് കെ. ബിജു, സുനിൽകുമാർ, എൻ.കെ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.