
കൊല്ലം: മുൻ മുനിസിപ്പൽ ചെയർമാനും സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന കെ. തങ്കപ്പന്റെ ആറാം ചരമവാർഷികാചരണം ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് നടക്കും. വൈകിട്ട് 5ന് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ക്യു.എ.സി പ്രസിഡന്റ് അഡ്വ. അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷത വഹിക്കും. എം.നൗഷാദ് എം.എൽ.എ, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. എ.കെ.സവാദ് എന്നിവർ സംസാരിക്കും. കെ. തങ്കപ്പൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച അത് ലറ്റിനുള്ള പുരസ്കാരം സാന്ദ്രബാബുവിനും മികച്ച ഫുട്ബാളറിനുള്ള പുരസ്കാരം നിജോ ഗിൽബർട്ടിനും മന്ത്രി സമ്മാനിക്കുമെന്ന് ക്യു.എ.സി സെക്രട്ടറി ജി. രാജ്മോഹൻ അറിയിച്ചു.