ima-
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) കരുനാഗപ്പള്ളി ഏരിയാ വാർഷിക സമ്മേളനവും വനിതാ കൺവെൻഷനും കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) കരുനാഗപ്പള്ളി ഏരിയാ വാർഷിക സമ്മേളനവും വനിതാ കൺവെൻഷനും കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടന്നു. സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ഡോ. എൻ.വി. ഗോകുൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി ഡോ. മനു എസ്. ശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ്‌ മുൻ അംഗം ഡോ. ടി.എ. സലിം മുഖ്യപ്രഭാഷണം നടത്തി. ഡോ. റോഷ്നി അനീഷ്‌, ഡോ. സൂരജ്, ഡോ. പ്രമോദ്, ഡോ. പ്രിയാലക്ഷ്മി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഡോ. ഷെഫി താഷ്കെന്റ്, ജില്ലാ സെക്രട്ടറി ഡോ. ആർ. രഞ്ജിത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഏരിയയിലെ മുതിർന്ന ആയുർവേദ ഡോക്ടർമാരെ എം.എൽ.എ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് “ആയുർവേദിക് കോസ്മെറ്റോളജി” എന്ന വിഷയത്തിൽ ഡോ. സി.വി. പ്രിയദാ ദേവ് ക്ലാസ് നയിച്ചു. ഏരിയാ ജോയിന്റ് സെക്രട്ടറി ഡോ. കൃഷ്ണചന്ദ്രൻ സ്വാഗതവും ഡോ. റോഷ്നി വെങ്കിടേഷ് നന്ദിയും പറഞ്ഞു.