കൊല്ലം : ക്വിക്കിന്റെ നേതൃത്വത്തിൽ കൊല്ലം നഗരവികസനം: പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന സെമിനാർ ഇരവിപുരം എം. എൽ. എ എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. ക്വിക്ക് ചെയർമാൻ എസ്.രമേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ക്വിക്ക് ജനറൽ സെക്രട്ടറി പി.ബാലചന്ദ്രൻ മോഡറ്ററായിരുന്നു. കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി ജി.ബിജു, കൗൺസിലർമാരായ ജോർജ്ജ് ഡി കാട്ടിൽ, ഗിരീഷ്, ഫാ. ഫെർഡിനാന്റ് പീറ്റർ, എസ്.ദേവരാജൻ, എസ്.എം അബ്ദുൾ ഖാദർ,എഫ്. ജോർജ്ജ്, സേവ്യർ, കോതേത്ത് ഭാസുരൻ, റെജി.ടി. നായർ, നയാസ് മുഹമ്മദ്, ബറ്റ്സി, റാണി നൗഷാദ് എന്നിവർ സംസാരിച്ചു. നേതാജി ബി.രാജേൻ സ്വാഗതവും എസ്.അജയകുമാർ നന്ദിയും പറഞ്ഞു.