rod
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കരുണാലയം വൃദ്ധ സദനത്തിന് മുന്നിലൂടെയുള്ള റോഡ് ഓട നിർമ്മാണത്തിനായി കുഴിച്ച നിലയിൽ

ചാത്തന്നൂർ: ചാത്തന്നൂർ മാമ്പള്ളിക്കുന്നം കരുണാലയം വൃദ്ധ സദനത്തിന് മുന്നിലൂടെയുള്ള റോഡ് ഓട നിർമ്മാണത്തിനായി കുഴിച്ചിട്ട് ആഴ്ചകളായിട്ടും നടപടിയില്ല.

പ്രദേശമാകെ ദുരിതാവസ്ഥയിലാണ്. ഓട നിർമ്മാണത്തിന് റോഡ് കുഴിച്ചപ്പോൾ സമീപത്തെ വീടുകളിലേക്ക് നടന്നു കയറാൻ പോലുമാകാത്ത അവസ്ഥയാണ്. പകരം സംവിധാനമൊരുക്കാൻ കരാറുകാരൻ തയ്യാറായിട്ടില്ല. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീടുകളിൽ നിന്നു പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല. ഓടയുടെ പണിക്കായി പഴയ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കിയതിനാൽ പരിസരത്തുള്ള വീടുകളിലേക്കുള്ള വഴികൾ മുഴുവൻ തടസപ്പെട്ടു. അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.