sudheesh-kumar-32

കുന്നത്തൂർ: റെയിൽവേ ട്രാക്കിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കരിന്തോട്ടുവ പാറയിൽമുക്ക് മുളയ്ക്കലഴികത്ത് വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെയും രമണിയമ്മയുടെയും മകൻ സുധീഷ് കുമാർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ മാവേലിക്കരയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. വെൽഡിംഗ് തൊഴിലാളിയായ സുധീഷ് ജോലിയുമായി ബന്ധപ്പെട്ടാണ് മാവേലിക്കരയിലെത്തിയത്. മാവേലിക്കര ഗവ.ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ :മഞ്ജുഷ. മകൻ:ധ്രുവദേവ്.