മൺറോത്തുരുത്ത്: വേലിയേറ്റം മൂലം ദുരിതമനുഭവിക്കുന്ന മൺറോത്തുരുത്ത് നിവാസികളെ പുനരധിവസിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് മൺറോത്തുരുത്ത് മണ്ഡലം ചെയർമാൻ കന്നിമേൽ അനിൽ കുമാർ ആവശ്യപ്പെട്ടു. തുരുത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്. ദ്വീപിനു ചുറ്റും സംരക്ഷണഭിത്തി നിർമ്മിച്ച് സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആഅശ്യപ്പെട്ടു.