shivaprasad-57

ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകര അറവലക്കുഴിയിൽ, ആടിന് തീറ്റ ശേഖരിക്കാൻ പോയ ഗൃഹനാഥനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെളിയം പടിഞ്ഞാറ്റിൻകര ജനതാ വായനശാലയിലെ പാർട് ടൈം ലൈബ്രേറിയൻ, ചൂരക്കോട് ഹരിതാഭവനിൽ ശിവപ്രസാദ് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് ആടിന് തീറ്റ ശേഖരിക്കാൻ പോയത്. ഒരുമണിയായിട്ടും മടങ്ങിയെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറവലക്കുഴിയിലെ പാറക്വാറിയിലെ വെള്ളക്കെട്ടിന് കരയിൽ ആടിന്റെ തീറ്റ കണ്ടെത്തി. അദ്ദേഹത്തിന്റെ ഒരു ചെരുപ്പ് കരയിലും ഒരെണ്ണം വെള്ളക്കെട്ടിലും കണ്ടെത്തി. തുടർന്ന് ഫയർഫോഴ്‌സും സ്കൂബാ ഡൈവിംഗ്ടീമും എത്തി നടത്തിയ പരിശോധനയിൽ വൈകിട്ട് അഞ്ച്മണിയോടെ ശിവപ്രസാദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: രജനി. മകൾ:ഹരിത.