കൊല്ലം: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ ജെന്റർ റിസോഴ്സ് സെന്റർ മന്ദിരം 17ന് നാടിന് സമർപ്പിക്കും. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻ മന്ത്രി കെ.രാജു താക്കോൽദാനം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.