കൊല്ലം : വ്യാപാരസ്ഥാപനത്തിൽ സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിറക്ക് നടത്താമെന്നും അതിന് പൊലീസ് സംരക്ഷണം നിർദ്ദേശിച്ചു കൊണ്ടും ഉത്തരവായി. കൊല്ലം ബീച്ച് റോഡിലെ ജോസ് ഇലക്ട്രിക്കൽസിൽ സാധനങ്ങൾ കയറ്റിറക്കിന് സ്ഥാപനത്തിലെ ജീവനക്കാർ ഉണ്ടെന്നും അതിനാൽ കയറ്റിറക്ക് തൊഴിലാളികളെ ഒഴിവാക്കണമെന്നും കാട്ടി സ്ഥാപന ഉടമ പി.ജെ.ജോസഫ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവായത്. സ്വന്തം തൊഴിലാളികളെ കൊണ്ട് കയറ്റിറക്ക് ജോലി ചെയ്യിക്കുന്നത് തടസപ്പെടുത്തുന്നവരിൽ നിന്ന് പൊലീസ് സംരക്ഷണവും ഉത്തരവ് നിർദ്ദേശിക്കുന്നുണ്ട്. ഹൈക്കോടതി സീനിയർ അഭിഭാഷകൻ പി.ബി.സഹസ്രനാമൻ, മുണ്ടയ്ക്കൽ ബി.അനൂബ് എന്നിവർ വഴിയാണ് ഹർജി ഫയൽ ചെയ്തത്.