കുണ്ടറ: മനോദൗർബല്യമുള്ള 18കാരിയെ പീഡിപ്പിച്ച ബന്ധുവിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. പെരിനാട് സ്വദേശിയായ പെൺകുട്ടിയെ മാതാവിന്റെ അകന്ന ബന്ധുവാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാവ് തൊഴിൽ സംബന്ധമായി സ്ഥലത്തില്ലാത്തതിനാൽ മുത്തശിയോടൊപ്പമായിരുന്നു താമസം. ഡിസംബർ 5ന് ആണ് പീഡനം നടന്നതെന്നാണ് സൂചന. കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഉടൻ പിടിയിലാകുമെന്നാണ് സൂചന.