കരുനാഗപ്പള്ളി: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എം.എൽ.എയും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ജി. കാർത്തികേയന്റെ 20ാം ചരമ വാർഷിക ദിനാചരണവും പുരസ്കാര സമർപ്പണവും 18ന് വൈകിട്ട് 4ന് ആദിനാട് എസ്.എൻ. ലൈബ്രറി ഹാളിൽ നടക്കും. ജി. കാർത്തികേയൻ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. ക്യാഷ് അവാർഡും പ്രശസ്തിപത്ര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. കേരളത്തിലെ വിപ്ലവ ഗായിക പി.കെ. മേദിനിക്കാണ് പുരസ്കാരം നൽകുന്നത്. ജിയുടെ ഛായാചിത്രം എ.എം. ആരിഫ് എം.പി ലൈബ്രറിയിൽ അനാഛാദനം ചെയ്യും. പ്രശസ്തിപത്രം ഫൗണ്ടേഷൻ സെക്രട്ടറി സെയ്ദ്കുമാർ വായിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എൻ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിക്കും. തൊടിയൂർ രാമചന്ദൻ, ആർ. രാമചന്ദ്രൻ, ചുനക്കര ജനാർദ്ദനൻ നായർ, അഡ്വ. അനിൽ വി. നാഗേന്ദ്രൻ, ഡോ. വസന്തകുമാർ സാംബശിവൻ, അഡ്വ എം.എസ്. താര, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, ആർ. സോമൻപിള്ള, ജെ. ജയകൃഷ്ണപിള്ള, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, എം. ശശിധരൻ എന്നിവർ പ്രഭാഷണം നടത്തും. ഡോ. നിസാർ കാത്തുങ്ങൽ സ്വാഗതവും എസ്. രാജീവ് ഉണ്ണി നന്ദിയും പറയും.