ചവറ: ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ ആവാസ് പ്ലസ് ഗുണഭോക്തൃ സംഗമവും ആദ്യഗഡു വിതരണവും പി.എം.എ.വൈ (ജി) പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും ചവറ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ സലാം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സീനത്ത്, നിഷാ സുനീഷ്, പ്രിയ ഷിനു, ജിജി, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു എന്നിവർ പങ്കെടുത്തു. നീണ്ടകര, പന്മന, ചവറ, തേവലക്കര ഗ്രാമ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ സ്വാഗതവും നിഷാ സുനീഷ് നന്ദിയും പറഞ്ഞു.