 
കരുനാഗപ്പള്ളി: പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പെൻഷൻ ട്രഷറി അനുവദിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജക മണ്ഡലം വാർഷിക സമ്മേളനം വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കുമുള്ള ആരോഗ്യപദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കണമെന്നും പെൻഷൻകാരുുടെ തടഞ്ഞുവച്ചിരിക്കുന്ന പെൻഷൻ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് എ. അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻനായർ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ഗോപാലകൃഷ്ണപിള്ള, സംസ്ഥാന വനിതാഫോറം സെക്രട്ടറി നസീംബീവി, ജില്ലാ സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞ്, കെ. ഷാജഹാൻ, ജി. സുന്ദരേശൻ, പ്രൊഫ. ആർ. രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. സി. ഗോപിനാഥപണിക്കർ (പ്രസിഡന്റ്), എ. മുഹമ്മദ് മുസ്തഫ, കെ. നകുലൻ, ഡി. പ്രഭ (വൈസ് പ്രസിഡന്റുമാർ), ഇ. അബ്ദുൽസലാം (സെക്രട്ടറി), ശ്രീകുമാർ ഇടവരമ്പിൽ, കെ. രാമചന്ദ്രൻ, വി. മോഹനൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.