കൊല്ലം: ശക്തികുളങ്ങര നാടക ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ 7-ാമത് നാടകോത്സവം 17 മുതൽ 19 വരെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ശക്തികുളങ്ങര സെന്റ് ജോൺ ബ്രിട്ടോ ദേവാലയത്തിന് സമീപമുള്ള വേദിയിൽ 17 ന് വൈകിട്ട് 7ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്‌ഘാടനം ചെയ്യും. 19 ന് വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം സി. ആർ. മഹേഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. എല്ലാദിവസവും വൈകിട്ട് 7.30നാണ് നാടകങ്ങൾ അവതരിപ്പിക്കുന്നത്. 17ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ സ്വർണമുഖി, 18ന് കായംകുളം സപര്യയുടെ ദൈവത്തിന്റെ പുസ്തകം, 19ന് തിരുവനന്തപുരം സംഘകേളിയുടെ മക്കളുടെ ശ്രദ്ധയ്ക്ക് എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുകയെന്ന് നാടക ആസ്വാദക സംഘം പ്രസിഡന്റ് ടോം ഹെൻട്രി, സെക്രട്ടറി സബിൻ ഫ്രാൻസിസ്, ട്രഷറർ ജോസഫ് ലിയോൺ, വില്യംസ് ജെ. നെറ്റോ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവേശനം സൗജന്യം.