കൊല്ലം : എസ്.എൻ.ഡി.പി യോഗം 603നമ്പർ മരുത്തടി ശാഖയിലെ വാർഷികപൊതു യോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. വാർഷികപൊതു യോഗം കൊല്ലം യൂണിയൻ മേഖല കൺവീനർ അഡ്വ. ഷേണാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിൽ പുണർതം പ്രദീപ് റിട്ടേണിംഗ് ഓഫീസറായിരുന്നു. എം. സജീവ് ആശംസകൾ അർപ്പിച്ചു. ശാഖ ഭരണ സമിതി പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റ് ബാബു കോട്ടക്കൽ, സെക്രട്ടറി ബാബു, യൂണിയൻ പ്രതിനിധി ഗോപാലകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ എസ് രാജേഷ്, സാബുശിവദാസൻ, സജീവ്കൊച്ചയ്യത്ത്, അനിതനീലൂസ്, സുലഭ, സുബ്രഹ്മണ്യം, ഗംഗദാസൻ തുടങ്ങിയവർ സംസാരിച്ചു.