കരുനാഗപ്പള്ളി. കൊല്ലം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കൽ പാലത്തിന് സംയുക്ത സൈനിക മുൻ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന് ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ശാലിനി രാജീവൻ, എ. വിജയൻ, സതീഷ് തേവനത്ത്, ആർ. മുരളി, രഞ്ജിത്, ജയകുമാരി എന്നിവർ സംസാരിച്ചു.