photo
ലഹരി മുക്ത കാമ്പയിൻ വിമുക്തിയുടെ ഭാഗമായി എക്സൈസ് വകുപ്പും താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച വിമുക്തി വാളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയിൽ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ ക്ലാസെടുക്കുന്നു

കരുനാഗപ്പള്ളി: ലഹരി മുക്ത കാമ്പയിൻ വിമുക്തിയുടെ ഭാഗമായി എക്സൈസ് വകുപ്പും താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി വാളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. താലൂക്കിലെ ലൈബ്രേറിയൻമാർ ഉൾപ്പടെയുള്ളവർക്കാണ് ആദ്യഘട്ട പരിശീലനം നൽകിയത്. തുടർന്ന് ഓരോ ഗ്രന്ഥശാലയിലും രണ്ട് കൗൺസിലർമാരെ വീതം കണ്ടെത്തി പരിശീലിപ്പിക്കും. ഇവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ലാലാജി ഗ്രന്ഥശാലയിൽ നടന്ന പരിശീലന പരിപാടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ ക്ലാസ് നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ അദ്ധ്യക്ഷനായി. സെക്രട്ടറി വിജയകുമാർ, താലൂക്ക് എക്സിക്യുട്ടീവ് അംഗം എം. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.