കൊല്ലം: ടയർ തൊഴിലാളികളുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടന ആൾ കേരള ടയർ വർക്ക്സ് അസോസിയേഷന്റെ (എ.കെ.ടി.ഡബ്‌ള്യു.എ) പ്രഥമ ജില്ലാസമ്മേളനം 18ന് കൊല്ലം റോട്ടറിക്ലബ് ആഡിറ്റോറിയത്തിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രിൻസ് ജി. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി. ഗോപകുമാർ, സംഘടനയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശിവശങ്കരപ്പിള്ള, ജില്ലാ പ്രസിഡന്റ് പ്രിൻസ് ജി. ഫിലിപ്പ്, സെക്രട്ടറി വിഭൽ ദാസ്, ട്രഷറർ ബിജുമോൻ, സ്വാഗത സംഘം കൺവീനർ അഖിൽ എന്നിവർ അറിയിച്ചു.