കൊല്ലം : കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്കിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേഷനിലേക്കുള്ള (6 മാസം)​ പ്രവേശന നടപടികൾ ആരംഭിച്ചു. യോഗ്യത: സി.ഒ ആൻഡ് പി.എ പാസ് / കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ / വിഷയത്തിൽ ബി.ടെക് / ത്രിവത്സര ഡിപ്ലോമ പാസായവർ / കോഴ്‌സ് പൂർത്തിയാക്കിയവർ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31. ഫോൺ: 0476-2623597,9447488348.