ഓടനാവട്ടം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും അശാസ്ത്രീയ നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ വെളിയം ഉപജില്ലാ കമ്മിറ്റി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. വെളിയം ഉപജില്ലാ ഓഫീസ് പടിക്കൽ നടന്ന ചടങ്ങ് സംസ്ഥാന മുൻ വൈസ് പ്രസിഡന്റ്‌ പി. ഒ. പാപ്പച്ചൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഡി. സുജാത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ജോർജ് വർഗീസ്, പി.എസ്. മനോജ്‌, പി.പി. പ്രീത, ബി. എസ്. ശാന്തകുമാർ, ജില്ലാ ഭാരവാഹികളായ ടി. നിധീഷ്, സി.പി. ബിജുമോൻ, ഡി.കെ. ഷിബു, ജോൺ മാത്യു, പ്രസാദ് കർമ്മ തുടങ്ങിയവർ സംസാരിച്ചു.