 
ശാസ്താംകോട്ട: സ്കൂളിലേക്കും ട്യൂഷൻ സെന്ററിലേക്കും പോയ പതിനഞ്ചോളം വിദ്യാർത്ഥികളെ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. ബുധനാഴ്ച രാവിലെ ഏഴരയോടെ മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷനിൽ വച്ചാണ് സ്വകാര്യ ബസിൽ നിന്ന് പെൺകുട്ടികൾ ഉൾപ്പടെയുള്ളവരെ ഇറക്കിവിട്ടത്. ആഞ്ഞിലിമൂട്ടിൽ നിന്നും ഐ.സി.എസ് ജംഗ്ഷനിൽ നിന്നും കയറിയ പെൺകുട്ടികളോട് കൺസഷൺ തരാൻ സാധിക്കില്ലെന്നും ഫുൾ ടിക്കറ്റെടുക്കണമെന്നും ബസ് ജീവനക്കാർ ആവശ്യപ്പെടുകയയിരുന്നു. പലരുടെയും കൈയിൽ ഫുൾ ടിക്കറ്റെടുക്കാൻ മതിയായ തുക ഇല്ലാത്തതിനാൽ കുട്ടികളെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ രക്ഷാകർത്താക്കളും പ്രദേശവാസികളും പിന്നീട് ബസ് ജീവനക്കാർക്ക് താക്കീത് നൽകി. കുന്നത്തൂർ ജോ. ആർ.ടി.ഒയ്ക്കും ശാസ്താംകോട്ട പൊലീസിനും പരാതി നൽകി.